Skip to main content

മുഴപ്പിലങ്ങാട് ഗവ. എല്‍പി സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ്  ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മുഴപ്പിലങ്ങാട് ഗവ.എല്‍ പി സ്‌കൂളിന് പുതുതായി അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇന്ന് (നവംബര്‍ 14 തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് അധ്യക്ഷനാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി ) സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. പ്രീ പ്രൈമറി കുട്ടികള്‍ ഉള്‍പ്പെടെ 75 വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഇവിടെ പഠനം നടത്തുന്നത്. ഓട്ടോയിലും മറ്റുമായാണ് ദൂര പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നേരത്തെ സ്‌കൂളിലെത്തിയിരുന്നത്. സ്‌കൂള്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.
ഉച്ചയ്ക്ക് 12.50 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date