ജില്ലയിലെ 35 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 35 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്പ്പറേഷന് 8, കേളകം 4,11, കൂത്തുപറമ്പ നഗരസഭ 1, കുന്നോത്തുപറമ്പ് 12, കുറുമാത്തൂര്‍ 12, കുറ്റ്യാട്ടൂര്‍ 6,13, മാടായി 10,18, മാലൂര്‍ 1, മാങ്ങാട്ടിടം 12, മട്ടന്നൂര്‍ നഗരസഭ 27, മയ്യില്‍ 7, മുഴപ്പിലങ്ങാട് 11, നടുവില്‍ 2, പാനൂര്‍ നഗരസഭ 13,16,23,26, പാപ്പിനിശ്ശേരി 6, പരിയാരം 1, പെരളശ്ശേരി 11,16, ശ്രീകണ്ഠാപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 24, തളിപ്പറമ്പ നഗരസഭ 28, തില്ലങ്കേരി 9, ഉളിക്കല്‍ 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി 4, കുറ്റ്യാട്ടൂര്‍15, മലപ്പട്ടം 11,12, മയ്യില്‍ 2,6 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ 1,3,5,7,8,9,10,11,12,14,19,26,29,31,33 ആലക്കോട് 1, ആന്തൂര്‍ നഗരസഭ 21,24, ആറളം 3,11, അയ്യന്‍കുന്ന് 2,4, അഴീക്കോട് 3,4,13, ചെമ്പിലോട് 10, ചെങ്ങളായി 4, ചെറുകുന്ന് 2,3,5,7,8,9, ചെറുതാഴം 7,13,15, ചിറക്കല്‍ 1,6,7,8,15,16, ചിറ്റാരിപറമ്പ് 5,6,8, ചൊക്ലി 3,5, ധര്‍മ്മടം 1,3, എരമം കുറ്റൂര്‍ 1,4,15, ഏഴോം 5,12,14, ഇരിക്കൂര്‍ 4, ഇരിട്ടി നഗരസഭ 2,27, കടമ്പൂര് 8, കടന്നപ്പള്ളി പാണപ്പുഴ 4,5, കല്ല്യാശ്ശേരി 3,15, കാങ്കോല്‍ ആലപ്പടമ്പ 8,10, കണ്ണൂര്‍ കോര്പ്പറേഷന് 3,5,6,7,12,18,22, കരിവെള്ളൂര്‍ പെരളം 1,4, കൊളച്ചേരി 11,12, കോളയാട് 1,9, കൂടാളി 5,18, കൂത്തുപറമ്പ നഗരസഭ 11, കോട്ടയം മലബാര്‍ 8,10, കൊട്ടിയൂര്‍ 2,11, കുന്നോത്തുപറമ്പ് 4,7,19,20, കുറുമാത്തൂര്‍ 4,16,17, മാടായി 12,14,15,20, മാലൂര്‍ 2, മാങ്ങാട്ടിടം 1,4,7,11,13, മട്ടന്നൂര്‍ നഗരസഭ 4,5,20,22,26,34, മയ്യില്‍ 4, മുണ്ടേരി 1,2,3,4,6,13,17, മുഴപ്പിലങ്ങാട് 7,9,10,12 പടിയൂര്‍ കല്ല്യാട് 3,7,10,11,15, പന്ന്യന്നൂര്‍ 4,11, പാനൂര്‍ നഗരസഭ 21,25,27,37, പാപ്പിനിശ്ശേരി 2,3,9,12,13,15,16,20, പരിയാരം 5,11,14,16, പാട്യം 1,7,10, പട്ടുവം 1, പായം 1,9, പയ്യന്നൂര്‍ നഗരസഭ 4,18,38, പെരളശ്ശേരി 9, പേരാവൂര്‍ 4, പിണറായി 1,6,10, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 8,11,13,26, തലശ്ശേരി നഗരസഭ 7,9,12,20,21,30,49,51 തൃപ്പങ്ങോട്ടൂര്‍ 3,11, ഉദയഗിരി 13, ഉളിക്കല്‍ 5, വളപട്ടണം 1,2,7,12, വേങ്ങാട് 1,4,6,20 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി
- Log in to post comments