എറണാകുളം വാര്‍ത്തകള്‍
ദിശ; യോഗം 16-ന്
കൊച്ചി: കേന്ദ്രവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുളള ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി (ദിശ) 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദ യോഗം ഈ മാസം 16-ന് രാവിലെ 10-ന് ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് എം.പി ഹൈബി ഈഡന്റെ അദ്ധ്യക്ഷതയില്‍ നടത്തും. യോഗത്തിന്റെ യൂസര്‍ ഐഡി, പാസ്വേര്ഡ് എന്നിവ 15-ന് അറിയിക്കും.
താത്കാലിക ഒഴിവ്
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി എന്നീ ക്രമത്തില്‍.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിലും സാങ്കേതികവിദ്യയിലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 20 –-35 വയസ്
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, കമ്യൂണിറ്റി/ലോക്കല്‍ ഗവണ്മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 20 –-35 വയസ്
അപേക്ഷകര്‍ സി വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രോഗ്രാം ഓഫീസര്‍ , ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം, 682030 വിലാസത്തിലോ nnm...@gmail.com മെയിലിലോ സെപ്റ്റംബര്‍ 22 നു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0484 2423934.
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ജില്ലയിലെ തിരുവാങ്കുളം വില്ലേജില്‍ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ സര്‍വീസ് പ്രൊവൈഡര്‍ ആകുവാന്‍ താത്പര്യമുളള 60 വയസില്‍ കവിയാത്ത ജെ.സി.ഒ റാങ്കിലോ അതില്‍ ഉയര്‍ന്ന റാങ്കിലോ ഉളള വിമുക്തഭടന്മാര് അവരുടെ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സെപ്തംബര്‍ 30 ന് മുമ്പായി നല്‍കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ വെബ്സൈറ്റ് www.hindustanpetroleum.com പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
മരട് ഗവ: ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐ യിലെ 2020-21 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി സെപ്തംബര്‍ 24ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇലക്ട്രീഷ്യന്, ഇലക്ട്രോണിക്സ് മെക്കാനിക്, വെല്‍ഡല്‍ എന്നീ ട്രേഡുകളിലേക്കാണ് അഡ്മിഷന് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2700142 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഈ മാസം 18-ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ കൊച്ചി നഗരസഭയുടെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ അറിയാം.
മണല്‍ ലേലം
കൊച്ചി: ആലുവ താലൂക്കില്‍ ആലുവ വെസ്റ്റ് വില്ലേജില്‍ മില്ലുപടി കല്ലുക്കടവ്പുഴയില് നിന്നും അനധികൃതമായി വാരിക്കൂട്ടിയ പുഴ മണല്‍ ആലുവ ഈസ്റ്റ് പോലീസ് ബന്തവസിലെടുത്തിട്ടുളളതാണ്. മണല്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചുവരുന്നതും ഉദ്ദേശം 200 അടിയോളം വരുന്ന മണല്‍ ഈ മാസം 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരത ദ്രവ്യമായി 500 രൂപ കെട്ടിവയ്ക്കണം. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ക്ക് ലേലം താത്കാലികമായി ഉറപ്പിച്ചു നല്‍കുന്നതും മുഴുവന്‍ ലേല തുകയും, സര്ക്കാരിലേക്കുളള മറ്റ് നികുതികളും ഒടുക്കുന്ന മുറയ്ക്ക് തഹസില്‍ദാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. മണല്‍ ലേലം കൊണ്ടയാള്‍ തഹസില്‍ദാര്‍ നല്കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തിനകം സ്വന്തം ചെലവില്‍ മണല്‍ നീക്കം ചെയ്യേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ വെസ്റ്റ് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8547613703.
- Log in to post comments