Skip to main content

ഓണം അഡ്വാന്‍സ് : തര്‍ക്കം ഒത്തുതീര്‍പ്പാക്കി

 

മീനച്ചില്‍ താലൂക്കിലെ ചെത്തു തൊഴിലാളികള്‍ക്ക് ഓണം അഡ്വാന്‍സ് വിതരണം ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കം  ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന  ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായി. ഇതനുസരിച്ച് മാസം തോറും കണക്ക് തീര്‍ക്കുന്ന ഷാപ്പുകളിലെ തൊഴിലാളികള്‍ക്ക് 7000 രൂപയും മാസം തോറും കണക്ക് തീര്‍ക്കാത്ത ഷാപ്പുകളിലെ തൊഴിലാളികള്‍ക്ക് 11000 രൂപയും ഓണം അഡ്വാന്‍സ് നല്‍കും. ഈ തുക ബോണസില്‍ നിന്ന് തിരിച്ചുപിടിക്കും.

ജില്ലാ ലേബര്‍ ഓഫീസര്‍ ടി.കെ. ജയചന്ദ്രന്‍, ലൈസന്‍സികളുടെയും ചെത്തു തൊഴിലാളികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date