Post Category
സമ്പുഷ്ട കേരളം പദ്ധതിയില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാല ബിരുദവും സാങ്കേതിക/കമ്പ്യൂട്ടര്‍, സോഫ്റ്റ് വെയര്‍ മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം ഓഗസ്റ്റ് ഒന്നിന് 35 കവിയാന്‍ പാടില്ല.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് , ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 17ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ്. സെല്‍, കെ.വി.എം. ബില്‍ഡിംഗ്, അണ്ണാന് കുന്ന് റോഡ്, കോട്ടയം - 6860001 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481 2561677 , 8281999022
date
- Log in to post comments