Post Category
ലൈഫ് മിഷന്‍; അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ സ്വീകരിക്കും
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ വീട് ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ ഒന്‍പതു വരെ നീട്ടിയതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അര്‍ഹതയുണ്ടെങ്കിലും ആദ്യം തയ്യാറാക്കിയ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങളില്‍നിന്നാണ് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി നേരത്തെ നല്‍കിയിരുന്ന സമയപരിധി ഓഗസ്റ്റ് ഒന്നു മുതല്‍ 27 വരെയായിരുന്നു.
date
- Log in to post comments