Skip to main content

കമ്മീഷൻ കേസ് എടുത്തു

അസിസ്റ്റന്റ് സർജൻമാരായി നിയമിക്കപ്പെട്ട പട്ടികവർഗ്ഗക്കാരായ ഡോക്ടർമാരോട് ആരോഗ്യ വകുപ്പ്  ഡയറക്ടറേറ്റ് വിവേചനം കാട്ടിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെ ഉത്തരവ് പ്രകാരം സ്വമേധയാ കേസ്സെടുത്തു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ  ഈ വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് അഞ്ചുദിവസത്തിനകം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകി.
പി.എൻ.എക്‌സ്. 3082/2020

date