Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവർ 19നകം  http://www.gecbh.ac.in  ൽ രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2300484.
പി.എൻ.എക്‌സ്. 3087/2020

date