Post Category
ഭിന്നശേഷി മേഖലയിൽ അവാർഡ്: അപേക്ഷാ തിയതി നീട്ടി
ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാർഡിന് 22 വരെ അപേക്ഷിക്കാം. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണകൂടം തുടങ്ങിയവർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ അതാതു ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ നൽകണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.disabilityaffairs.gov.in, sjd.kerala.gov.in എന്നിവയിൽ ലഭിക്കും.
പി.എൻ.എക്സ്. 3088/2020
date
- Log in to post comments