Post Category
ഓൺ ലൈൻ ക്വിസ് മത്സരം
സർക്കാർ - എയ് ഡഡ് - അൺ എയ് ഡഡ് സ്കൂളുകളിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവർ secretarykkvib@gmail.com അല്ലെങ്കിൽ iokkvib@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. സ്ക്രീനിംഗിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിൻ്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന സൈറ്റിൽ സെപ്റ്റംബർ 30 ന് രാവിലെ 11ന് അപ് ലോഡ് ചെയ്യും.
വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ഉത്തരക്കടലാസ് അന്നേ ദിവസം തന്നെ രാവിലെ 11.30നകം iokkvib@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ മാർക്ക് നേടുന്ന ആറ് പേർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ: 9447271153
date
- Log in to post comments