Post Category
കോവിഡ് ധനസഹായത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്ത തൊഴിലാളികൾക്കും കോവിഡ് ധനസഹായം നൽകുന്നതിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. സ്കാറ്റേഡ് വർക്കേഴ്സ്, പാസഞ്ചർ ഗൈഡുകൾ, ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ, ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളികൾ എന്നിവർക്ക് 1000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ധനസഹായത്തിനായി motorworker.kmtwwfb.kerala.gov.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ.എം.എസ് സ്കറിയ അറിയിച്ചു.
date
- Log in to post comments