Skip to main content

സമ്പര്‍ക്കം മൂലം 36 പേര്‍ക്കു കൂടി കോവിഡ്; ആകെ 46 പുതിയ രോഗികള്‍

 

കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ചങ്ങനാശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.

ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കോവിഡ് ബാധിച്ചു. 255 പേര്‍ രോഗമുക്തരായി. 266 പേര്‍ ചികിത്സയിലുണ്ട്.

date