ജില്ലാ കളക്ടറുടെ അദാലത്ത്; 24 പരാതികള്‍ പരിഗണിച്ചു
ജില്ലാ കളക്ടര്‍ എം. അഞ്ജന നടത്തിയ ചങ്ങനാശേരി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. 10 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. താലൂക്കിലെ 15 അക്ഷയ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അനുവദിച്ച സമയങ്ങളിലെത്തിയ പരാതിക്കാരുമായി കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസാരിച്ചത്.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം സുഗമമാക്കുക, അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുക, വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികള്‍.
എ.ഡി.എം അനില്‍ ഉമ്മനും ജില്ലാ കളക്ടര്‍ക്കൊപ്പം അദാലത്തില്‍ പങ്കെടുത്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐടി മിഷനുമാണ് ഓണ്‍ലൈന്‍ അദാലത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ ക്രമീകരിച്ചത്. വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍നിന്ന് പങ്കുചേര്‍ന്നു.
- Log in to post comments