Skip to main content

സമ്പര്‍ക്ക വ്യാപനത്തിനെതിരെ കര്‍ശന ജാഗ്രതയ്ക്ക് തീരുമാനം

-----
കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേന കോവിഡ് പകരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന് ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങള്‍  സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ക്വാറന്റയിന്‍ സംവിധാനം വീഴ്ച്ചകളില്ലാതെ നടപ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക പ്രചാരണ പരിപാടി നടപ്പാക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സി.എഫ്.എല്‍.ടി.സികളുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രേണു രാജ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date