Post Category
കരേക്കാട് നമ്പൂതിരിപ്പടി - ചേക്കുട്ടി ഹാജിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
എടയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കരേക്കാട് നമ്പൂതിരിപ്പടി-ചേക്കുട്ടി ഹാജിപ്പടി റോഡ് പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് മെമ്പര്‍ പരീത് കരേക്കാട് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തു എടയൂര്‍, പഞ്ചായത്തംഗം നസീറ ബാനു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments