Skip to main content

കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് : സെപ്തംബര്‍ 16ന്  സര്‍വീസ് ആരംഭിക്കും

 

മലപ്പുറം കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് സെപ്തംബര്‍ 16ന് ആരംഭിക്കും. സര്‍ക്കാര്‍  ജീവനക്കാര്‍ക്കായി തുടങ്ങുന്ന പദ്ധതി വൈകീട്ട് അഞ്ചിന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി  വരെയാണ് സര്‍വീസ്.

സ്ഥിരമായി ഓഫീസ് യാത്രകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി (ബോണ്ട്) കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചത്.  ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നില്‍ നിന്ന് യാത്രക്കാരെ ബസില്‍ ഇറക്കുകയും കയറ്റുകയും ചെയ്യും.

യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ഇരുചക്ര വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ സര്‍വീസുകളില്‍ 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാം. കോവിഡ് നിബന്ധനകള്‍ പൂര്‍ണമായും പാലിച്ച് അണുവിമുക്തമാക്കിയ ബസുകളാണ് ബോണ്ട് സര്‍വീസിനായി ഉപയോഗിക്കുന്നത്.

മലപ്പുറത്ത് നിന്ന് വഴിക്കടവ്, കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബോണ്ട് സര്‍വീസ് നടത്തുവാനുള്ള നടപടികള്‍ ആരംഭിച്ചതായി കെ.എസ്.ആര്‍.ടി സി അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9847387743, 9946342249, 9495099912.
 

date