മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു
മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയതായി നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീല ടീച്ചര്‍ അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.60 കോടി രൂപ ചെലവില്‍ 15 ക്ലാസ്സ് മുറികളോട് കൂടിയ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. കോട്ടക്കല്‍ എ.ആര്‍.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.
വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഫസീന കുഞ്ഞിമുഹമ്മദ്, മറിയുമ്മ ശരീഫ്, നഗരസഭ കൗണ്‍സിലര്‍ കെ.മുസ്തഫ നാണി, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്.കുസുമം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.മണി, പി.ടി.എ പ്രസിഡന്റ് പി.എം.ഫസല്‍, പ്രിന്‍സിപ്പല്‍ കെ.പി.ബീന, ഹെഡ്മിസ്ട്രസ് സാലി ജോര്‍ജ്, പി.ടി.എ വൈസ് പ്രസിഡന്റ് യു.ജാഫര്‍, എം.പി.ടി.എ പ്രസിഡന്റ് രമ്യ വിനോദ്, സ്റ്റാഫ് സെക്രട്ടറി ഉസ്മാന്‍ മാസ്റ്റര്‍, പി.ടി.എ ഭാരവാഹികളായ ഹാരിഫാ റഹ്മാന്‍, ഷാജഹാന്‍, സലീം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments