Post Category
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജസ്റ്റിസ് റ്റി. ആർ. രാമചന്ദ്രൻ നായർ ഇന്ന് (സെപ്റ്റംബർ 16 ) വിരമിക്കും
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജസ്റ്റിസ് റ്റി. ആർ. രാമചന്ദ്രൻ നായർ അഞ്ച് വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ( സെപ്റ്റംബർ 16 ) വിരമിക്കും. 2015 സെപ്റ്റംബറിൽ അദ്ദേഹം ചുമതലയേറ്റ ശേഷമാണ് ട്രൈബ്യൂണലിന്റെ രണ്ട് ബെഞ്ച് തിരുവനന്തപുരത്തും ഒരു അഡീഷണൽ ബെഞ്ച് എറണാകുളത്തും പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചത്. ട്രൈബ്യൂണലിൽ കംമ്പ്യൂട്ടർവത്കരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. കോവിഡ് കാലയളവിൽ ഇ-ഫയൽ സംവിധാനത്തിലൂടെ ട്രൈബ്യൂണൽ പ്രവർത്തനങ്ങൾ സുഗമമായി നടത്താനും അദ്ദേഹത്തിന് സാധിച്ചു.
ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിൽ നടക്കുന്ന വെർച്വൽ ഫുൾ കോർട്ട് റഫറൻസിലാണ് അദ്ദേഹത്തിന് യാത്രയയപ്പു നൽകുന്നത്. ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദ്, ട്രൈബ്യൂണൽ മെമ്പർമാർ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്. 3108/2020
date
- Log in to post comments