Post Category
സർവെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവെയും ഭൂരേഖയും വകുപ്പ് ഫെബ്രുവരി 28നും 29നും തിരുവനന്തപുരം, തൃശ്ശൂർ കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ചെയിൻ സർവെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അതേ ദിവസങ്ങളിൽ തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടന്ന ഹയർ സർവെ പരീക്ഷാഫലവും പ്രസിദ്ധപ്പെടുത്തി.
സർവെ ഡയറക്ടറേറ്റിലും വകുപ്പിന്റെ സൈറ്റിലും (www.dslr.gov.in) പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.
പി.എൻ.എക്സ്. 3110/2020
date
- Log in to post comments