Skip to main content

ഭിന്നശേഷി വിഭാഗങ്ങൾക്ക് വിവിധ കോഴ്‌സുകളിൽ പ്രവേശനം

തിരുവനന്തപുരം പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോട് കൂടി നടത്തുന്ന ഡിഇഡി.എസ്ഇ(എഎസ്ഡി), ഡിഇഡി.എസ്.ഇ(ഐഡി), ഡിവിആർ കോഴ്‌സുകളിലേക്ക് 2020-21 അക്കാഡമിക് സെഷനിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് 30 വരെ അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (ആർസിഐ) ഓൺലൈൻ കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയയിലൂടെയാണ് പ്രവേശനം. വിശദാംശങ്ങൾ www.rehabcouncil.nic.in ൽ ലഭിക്കും. ഫോൺ: 9746039965.
പി.എൻ.എക്‌സ്. 3112/2020

date