Skip to main content

അരൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അരൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ  പ്രവർത്തനമാരംഭിച്ചു. സെൻററിൻറെ പ്രവർത്തനോദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ നിർവഹിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന ഈകാലത്ത് പഞ്ചായത്ത് പരിധിയിൽ ചികിത്സാകേന്ദ്രം ആരംഭിച്ചതോടെ കോവിഡ് രോഗികൾക്ക് സ്വന്തം പ്രദേശത്ത്  തന്നെ ചികിത്സ ഉറപ്പിക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യവകുപ്പി​ൻറേയും അരൂർ പഞ്ചായത്തി​ൻറേയും നേതൃത്വത്തിൽ ചന്തിരൂർ അൽ അമീൻ പബ്ലിക് സ്കൂളിലാണ് സി.എഫ്.എൽ.ടി.സി  പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക്​ താമസസൗകര്യങ്ങളടക്കം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രോഗികളെ ഇവിടേക്ക്​ മാറ്റിത്തുടങ്ങും.

നിലവിൽ 110 ബെഡ്ഡുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് ബെഡ്ഡുകളുടെ എണ്ണം 150 ആയി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.  രോഗികൾക്കും പരിചരിക്കുന്നവർക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചു. രണ്ട് ഡോക്​ടർമാർ, അഞ്ച് സ്​റ്റാഫ്​ നഴ്​സുമാർ, വളൻറിയർമാർ​ എന്നിവരെയും നിയമിച്ചിട്ടുണ്ട്​.

അരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അലക്സ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിത, മെഡിക്കൽ ഓഫീസർ ഡോ.ആശാ അരവിന്ദ്, പഞ്ചായത്ത് സെക്രട്ടറി പി. വി മണിയപ്പൻ,  ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ജവഹർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date