Skip to main content

വിവിധ ട്രേഡുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു

 

 

ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി. ടി സ്‌കീം പ്രകാരം ആരംഭിക്കുന്ന  ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ  ട്രേഡുകളിലേക്ക്  ഓണ്‍ലൈന്‍ അപേക്ഷ  ക്ഷണിച്ചു.  പത്താംക്ലാസ് വിജയിച്ചവര്‍ക്കും  അധിക യോഗ്യതയുളളവര്‍ക്കും  അപേക്ഷിക്കാം.  www.itiadmissionskerala.org എന്ന വെബ് സൈറ്റ് വഴി നേരിട്ടോ ഏതെങ്കിലും ഗവ.ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24.  ഫീസ് ഉള്‍പ്പെടെയുളള അനുബന്ധരേഖകള്‍ ഗവ.ഐ.ടി.ഐ കളില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24ന്  വൈകുന്നേരം അഞ്ച് വരെയും.  ഫോണ്‍ : 0468-2259952, 9496790949, 9995686848.

 

date