കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (കടുക്കിച്ചിറ, വയല കോളനി ഭാഗം, മാണിക്കമല റോഡ്), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കുളമ്പാട്ട് ഭാഗം, മുളക്കോളില്‍ സ്‌കൂളിന് സമീപം), റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 4, 12 (ചിറ്റാര്‍ മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്) എന്നിവ ഉള്‍പ്പെടുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ആഫീസിന് വരെയുള്ള ഭാഗം), വാര്‍ഡ് 9 (ആറാട്ടുകുടുക്ക ഭാഗം), റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (മേലേതില്‍പ്പടി മുതല്‍ എം.എല്‍.എപ്പടി വരെയുള്ള ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (പടിഞ്ഞാറ് മാങ്ങാട് കളിയ്ക്കല്‍ ഭാഗം) എന്നീ സ്ഥലങ്ങള്‍ 2020 സെപ്റ്റംബര്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 15ന് അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.
- Log in to post comments