Skip to main content

ധനസഹായം: അപേക്ഷാ തീയതി നീട്ടി

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന  ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബ വാര്‍ഷിക വരുമാനമില്ലാത്തവരുമായ  മണ്‍പാത്ര നിര്‍മാണ തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോമിന്റെ മാതൃകയും മറ്റ് വിവരങ്ങളും www.bcdd,kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മുന്‍  വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും, 60വയസ്സ് കഴിഞ്ഞവരും അപേക്ഷിക്കേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04952377786.

date