ജില്ലയിലെ 51 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 51 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഴീക്കോട് 1, ചപ്പാരപ്പടവ് 6, ചെങ്ങളായി 6, ചെറുകുന്ന് 5, ചിറ്റാരിപറമ്പ 5, ധര്‍മ്മടം 3, എരഞ്ഞോളി 8, ഇരിട്ടി നഗരസഭ 14, കടമ്പൂര് 8, കടന്നപ്പള്ളി പാണപ്പുഴ 3,5, കല്ല്യാശ്ശേരി 5, കണിച്ചാര്‍ 3,9, കണ്ണൂര്‍ കോര്പ്പറേഷന് 20,24,46, കരിവെള്ളൂര്‍ പെരളം 3, കേളകം 13, കൊളച്ചേരി 7, കൊട്ടിയൂര്‍ 10, മട്ടന്നൂര്‍ നഗരസഭ 13,28, നടുവില്‍ 1, പന്ന്യന്നൂര്‍ 2, പാനൂര്‍ നഗരസഭ 34, പാപ്പിനിശ്ശേരി 9, പട്ടുവം 5, പായം 9,16, പയ്യന്നൂര്‍ നഗരസഭ 8,17,18, പേരാവൂര്‍ 4, പെരിങ്ങോം വയക്കര 12, രാമന്തളി 4,12, തളിപ്പറമ്പ് നഗരസഭ 12,14, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 15, കണ്ണൂര്‍ കോര്പ്പറേഷന് 7, പയ്യന്നൂര്‍ നഗരസഭ 7, കുഞ്ഞിമംഗലം 9, ചെറുപുഴ 10, കണിച്ചാര്‍ 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി നഗരസഭ 33, കണിച്ചാര്‍ 8, കൊളച്ചേരി 13, മുഴക്കുന്ന് 1, പാനൂര്‍ നഗരസഭ 38 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്പ്പറേഷന് 52, ആലക്കോട് 21, പയ്യന്നൂര്‍ നഗരസഭ 42 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
- Log in to post comments