Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-09-2020

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ബീഡിത്തൊഴിലാളികള്‍, സിനിമ മേഖലയിലെ തൊഴിലാളികള്‍, നീറ്റുകക്ക, ഡോളമൈറ്റ് ഖനിത്തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കുള്ള 2020 - 21 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
      ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ പേരില്‍ കോര്‍ ബാങ്കിംഗ് സൗകര്യവും എന്‍ ഇ എഫ് ടി സൗകര്യവുമുള്ള എതെങ്കിലും ഒരു ബാങ്കില്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. scholarships.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സപ്തംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0497 2700995, 2938212.

പയ്യന്നൂര്‍ പവിത്രമോതിരം:  ബന്ധപ്പെട്ടവര്‍
ഹിയറിംഗിന് ഹാജരാകണം

പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ  ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷന്‍ വിഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ഹിയറിംഗ് സപ്തംബര്‍ 28 ന് രാവിലെ 11.30ന് ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ  നിര്‍മ്മാണവും വില്‍പനയും നടത്തുന്ന എല്ലാവരും  പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി, പവിത്രമോതിരവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ iprickerala@gmail.com എന്ന  ഇമെയിലേക്ക് അയക്കേണ്ടതാണ്. ഓണ്‍ലൈന്‍ മീറ്റിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അപേക്ഷകരെ  ഇമെയില്‍ വഴി അറിയിക്കും. ഹിയറിംഗില്‍ പങ്കെടുക്കാത്തവര്‍ക്ക്  പവിത്രമോതിരവുമായി ബന്ധമില്ലെന്നു കരുതി  ഹിയറിംഗിന്റെ തീരുമാനമനുസരിച്ച്  തീര്‍പ്പു കല്‍പിക്കുന്നതായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471  2548252, 2548315, 9446848086, 0495 2700243 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ക്യാമ്പ് സിറ്റിംഗ്

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാര സ്ഥാനികള്‍, കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്,  മൊബൈല്‍ നമ്പര്‍ എന്നിവ ഹാജരാക്കണം. ഇവ സ്വീകരിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ സപ്തംബര്‍ 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, നീലേശ്വരം മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യും.

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2020-21 വര്‍ഷ ത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ ഡി) കോഴ്‌സിലേക്ക് കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അപേക്ഷകര്‍ പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്  നേടിയിരിക്കണം.  ആര്‍ സി ഐ ലേക്ക് ഓണ്‍ലെനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in ല്‍ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 9645619918, 8086474212.

ഭരണാനുമതിയായി

സി കൃഷ്ണന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ചട്ട്യോള്‍ പൊതുജന വായനശാല ആന്റ്  ഗ്രന്ഥാലയത്തിന്റെ കെട്ടിട  നിര്‍മ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.  
ജയിംസ് മാത്യു എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 24.17 ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സിസിടിവി, ക്യാമറ, ഡിസ്‌പ്ലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി

date