Skip to main content

കോവിഡ് പ്രതിരോധത്തില്‍ സജീവമായി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സും

 

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോട്ടയം ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളിലെ കേഡറ്റുകള്‍ തയ്യാറാക്കിയ ഫേസ് മാസ്‌കുകള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് കൈമാറി. കളക്ടറേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, കോട്ടയം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി 35000 മാസ്‌കുകളാണ് ഇവര്‍ നല്‍കിയത്.

നേരത്തെ വിദ്യാര്‍ഥികള്‍ സമാഹരിച്ച ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന ബെഡ്ഷീറ്റുകള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് നല്‍കിയിരുന്നു.

അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യൂസ് ഏബ്രഹാം, ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ റോയ് പി. ജോര്‍ജ്, ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാരായ ആന്‍സി മേരി ജോണ്‍, അന്നമ്മ വര്‍ഗീസ്, ബിന്‍സി, സുധാമണി എന്നിവര്‍ നേതൃത്വം നല്‍കി.

date