Post Category
റോയൽറ്റി; നെൽവയൽ ഉടമകൾ അപേക്ഷ നൽകണം
കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള റോയൽറ്റി ലഭിക്കുന്നതിന് നെൽവയൽ ഉടമകൾ
www.aims.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.
നടപ്പു സാമ്പത്തിക വർഷത്തിലെ കരം അടച്ച രസീത്/ കൈവശാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ലഭിക്കും
date
- Log in to post comments