Skip to main content

മാള കെ കെ എസ് ഗവ ഐടിഐയിൽ അഡ്മിഷൻ ആരംഭിച്ചു

മാള കുറുവിലശ്ശേരി കെ കരുണാകരൻ സ്മാരക ഗവ ഐടിഐയിൽ 2020- 21 അധ്യയന വർഷത്തേക്കുള്ള പ്രവേശ നടപടികൾ ആരംഭിച്ചു. ഫിറ്റർ, ഡ്രാഫ്റ്റ്മാൻ, സിവിൽ, ഇലക്ട്രോണിക്സ്, മെക്കാനിക് എന്നിങ്ങനെയുള്ള 14 മെട്രിക് ട്രേഡുകളിലും കാർപെന്റർ, വെൽഡർ, പ്ലംബർ എന്നിങ്ങനെ മൂന്ന് നോൺ മെട്രിക് ട്രേഡുകളിലുമായാണ് പ്രവേശനം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സെപ്റ്റംബർ 24 വൈകീട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0480 2893127 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date