Post Category
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ഫോണ്‍, അക്ഷയ, ഇന്റര്‍നെറ്റ് കഫേ എന്നിവ മുഖേന itiadmission.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സെപ്തംബര്‍ 24 വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. 100 രൂപ അപേക്ഷാഫീസ് ഓണ്‍ലൈനായി അടക്കണം. അഴുത, നെടുങ്കണ്ടം, ദേവികുളം ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. പ്രോസ്‌പെക്ടസ് www.det.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 272216.
date
- Log in to post comments