Skip to main content

ക്ഷീര വികസന വകുപ്പ് ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

ക്ഷീര വികസന വകുപ്പ് ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി പ്രകാരമുള്ള 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, അന്തരീക്ഷ മര്‍ദ്ദലഘൂകരണം, ധാതുലവണ മിശ്രിത വിതരണം തുടങ്ങിയ ധനസഹായ പദ്ധതികള്‍ക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമുകള്‍ ചക്കുപള്ളം പഞ്ചായത്തിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളുമായോ കട്ടപ്പന ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ബന്ധപ്പെടണം.

date