Skip to main content

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നല്‍കുന്ന ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  വിവിധ മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ സെപ്തംബര്‍ 22നകം സമര്‍പ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in വെബ്‌സൈറ്റിലും  www.disabilityaffairs.gov.in എന്ന കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റിലും ലഭിക്കും.

date