Skip to main content

കുറുക ഗവ. ഹൈസ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

വേങ്ങര വലിയോറ കുറുക ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടമായി.  കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി 1.15 കോടി രൂപ ചെലവഴിച്ചാണ്  കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കെട്ടിട ഉദ്ഘാടനം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സി. ജമീല അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് കെ. അലവിക്കുട്ടി, എസ്.എം.സി ചെയര്‍മാന്‍ പറങ്ങോടത്ത് മുസ്തഫ, പറമ്പില്‍ അബ്ദുല്‍ ഖാദര്‍, സി.വേലായുധന്‍, ടി.വി ഇഖ്ബാല്‍, പി. പ്രഭാകരന്‍ പ്രധാനാധ്യാപകന്‍ പി. ആര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date