Post Category
ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി
നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ കാളാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹറ റസാഖ് അധ്യക്ഷയായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ അശോകന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. 25 ക്ഷീര കര്‍ഷകരാണ് നിലവില്‍ സംഘത്തിലുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, പഞ്ചായത്തംഗങ്ങളായ മുനീറ മാടമ്പാട്ട്, പി.പ്രഭാകരന്‍, കെ.ടി ശശി, സി.വിശ്വനാഥന്‍, എ.പി മാധവന്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അബ്ദുള്‍ മഹ്‌റൂഫ്, സഹകരണ സംഘം പ്രസിഡന്റ് ജാബിര്‍ മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments