Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
നിലമ്പൂര്‍ താലൂക്കിലെ ശ്രീ. വണ്ടൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം
date
- Log in to post comments