Skip to main content

നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജ് പ്രവേശനം 19ന്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം 19ന് കൗൺസലിംഗിന് ഹാജരാകണം.
+2/ വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിലെ ഒന്നു മുതൽ 500 വരെയുള്ള റാങ്കുകാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ എസ്.സി/എസ്.ടി വിഭാഗം അപേക്ഷകരും രാവിലെ ഒൻപതിനും 501 മുതൽ 750 വരെയുള്ള റാങ്കുകാർ ഉച്ചയ്ക്ക് ഒന്നിനും റിപ്പോർട്ട് ചെയ്യണം.
പ്രവേശന സമയത്ത് ഫീസ് 2,500 രൂപ ക്യാഷ് ആയും 13,190 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.gptcnta.ac.in  ൽ ലഭിക്കും.
പി.എൻ.എക്‌സ്. 3146/2020

date