Skip to main content

ടെക്നിക്കൽ അസിസ്റ്റൻ്റ് അഭിമുഖം

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ സ്കീം (എസ്.എം.എ.എം) നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ കരാര്‍ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻ്റിനെ നിയമിക്കുന്നു.  

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ എഞ്ചിനീയറിംഗിൽ ബിരുദമാണ് യോഗ്യത. എസ്.എം.എ.എം പദ്ധതിയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം കോട്ടയം കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ  കാര്യാലയത്തിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04812561585, 9447225802

date