Skip to main content

കോവിഡ് രോഗികളുടെ വീട്ടില്‍ വച്ചുള്ള ചികിത്സയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

 

ജില്ലയിലെ കോവിഡ് കാൾ സെന്റർ പൂർണ്ണ രീതിയിൽ പ്രവർത്തനക്ഷമമാണ്. 0477-2238641, 0477-2238642,7593830460,7594041649) എന്ന നമ്പരിൽ രോഗികൾക്ക് ബന്ധപ്പെടാം. കൂടാതെ അതത് പി.എച്ച്.സി/സി.എച്ച്.സി കളിലും ബന്ധപ്പെടാം.

 

 പി.എച്ച്.സി/സി.എച്ച്.സി കളിലെ ആരോഗ്യ പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുമ്പോഴും ടെലി കൺസൾട്ടേഷൻ നടത്തുമ്പോഴും രോഗിയുടെ പൂർണ്ണ സഹകരണം അത്യന്താപേക്ഷിതം ആണ്. രോഗി സ്വയം പരിശോധനയിലുടെ കൈമാറുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ നിശ്ചിത പെര്‍ഫോമയിൽ രെഖപ്പെടുത്തി സൂക്ഷിക്കണം. ടി വിവരങ്ങൾ ക്രോഡീകരിച്ച് വീഴ്ച കൂടാതെ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണം. 

കോവിഡ് 19 ന്റെ സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിച്ച സാമ്പിൾ പരിശോധനയിലൂടെ രോഗനിർണ്ണയം നടത്തി പോസിറ്റീവാണോ എന്ന് ഉറപ്പ് വരുത്തണം. അടിയന്തിര സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് പുറത്തേക്ക്  പോകുവാൻ വാഹന (ആംബുലൻസ്) ഗതാഗതം സാധ്യമാകുന്ന റോഡ് ഉണ്ടായിരിക്കണം.

 

 വീട്ടിൽ ഇന്റർനെറ്റ് കണക്ഷനുള്ള  മൊബൈൽ, ലാൻഡ് ഫോൺ സംവിധാനം ഉണ്ടായിരിക്കണം. റൂ ഐസോലേഷന് വേണ്ടി മാറ്റിവെച്ച മുറിക്കുള്ളിൽ ശരിയായ വായു സഞ്ചാരം ഉണ്ടെന്ന്  ഉറപ്പു വരുത്തണം. റൂമിനോട് ചേർന്ന് ടോയ്‌ലറ്റ് സംവിധാനം ഉണ്ടായിരിക്കണം. രോഗിയുടെ വീട്ടിൽ അപകട സാധ്യത കൂടിയ അവസ്ഥയിലുള്ള മറ്റ് രോഗികൾ/ വയോജനങ്ങളൾ എന്നിവർ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം. ഈ വിഭാഗത്തിലുള്ളവർ വീട്ടിൽ തന്നെ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകമായ താമസ സൗകര്യങ്ങൾ അതത് വീട്ടിൽ തന്നെ ഉണ്ടായിരിക്കണം. കഴിയുന്നിടത്തോളം അത്തരം  ആൾക്കാരെ കോവിഡ് രോഗബാധിതർ കഴിയുന്ന വീട്ടിൽ നിന്ന് മാറ്റി താമസിപ്പിക്കണം. രോഗിയെ ഐസോലേറ്റ് ചെയ്ത വീട്ടിൽ  ഈ വിഭാഗത്തിലുള്ള വ്യക്തികൾ ഉണ്ടെങ്കിൽ ചികിത്സ കാലയളവിൽ പ്രദേശിക ആരോഗ്യ പ്രവർത്തകരുടെ ടീം  നിശ്ചിത ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ മൂന്നി ദിവസത്തിലൊരിക്കൽ അവരെ നിരീക്ഷിക്കണം. ഇത് സാധ്യമല്ലാത്ത പക്ഷം സി.എഫി.എൽ.ടി.സി/ആശുപത്രിയിൽ രോഗിക്ക്  ചെയ്യുന്ന പോലുള്ള നാല്  തലത്തിലുള്ള നിരീക്ഷണം ഇവർക്കും ആവശ്യമാണ്. (1) ദിവസേനയുള്ള ഫോൺ മുഖേനയുള്ള അന്വേഷണം(2) സ്വയം നിരീക്ഷണവും റിപ്പോർട്ടിങ്ങും(3) ഫിംഗര്‍  പൾസ് ഓക്‌സീമീറ്റർ അളവ് റിപ്പോർട്ടിങ് .(4) മറ്റ്  രോഗലക്ഷണങ്ങൾക്കായുള്ള സ്വയം നിരീക്ഷണം. 

 

രോഗി പരിചരണത്തിന് നിയോഗിക്കപ്പെട്ട വ്യക്തി സമ്പർക്ക നിയന്ത്രണ മാനദണ്ഡങ്ങൾക്ക്  അനുസൃതമായി ട്രിപ്പിൾ ലെയര്‍ മാസ്കും ഗ്ലാസും രോഗിയുമായി സാമൂഹിക അകലവും പാലിക്കേണ്ടതാണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്ന വ്യക്തി എന്തെങ്കിലും രോഗലക്ഷണം പ്രകടമാക്കുന്ന  സാഹചര്യത്തിൽ കോൾ സെൻററുമായി ബന്ധപ്പെട്ട് വ്യക്തിയെ സി.എഫ്.എല്‍.ടി.സി/ആശുപത്രിയിലേക്കോ തുടർചികിത്സയ്ക്കായി രോഗിയെ മാറ്റേണ്ടതാണ്.  പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ ആയിരിക്കണം രോഗിയെ കൊണ്ടുപോകേണ്ടത്. 

 നിലവിലുള്ള ഡിസ്ചാർജ് മാർഗ്ഗരേഖ തന്നെയാണ് വീട്ടിൽ ചികിത്സ എടുക്കുന്ന  രോഗിക്കും ബാധകമാവുക. ആദ്യമായി പോസിറ്റീവ് റിസൾട്ട് വന്ന ശേഷം 10 ദിവസം കഴിയുമ്പോൾ ആൻറിജൻ ടെസ്റ്റ് ചെയ്തു പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ രോഗിയുടെ ചികിത്സ അവസാനിപ്പിക്കാം. ആന്റിജന്‍ ടെസ്റ്റ് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം സി എഫ് എൽ ടി സി യിൽ നിന്നോ ഫീൽഡ് തലത്തിലോ ചെയ്യാവുന്നതാണ്. ചികിത്സ പൂർത്തിയായ വ്യക്തി ഉടൻതന്നെ വീടു വിട്ടു പുറത്തു പോകാനോ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കാനോ ജോലിക്ക് പോകാനോ പാടില്ല.  7 ദിവസം കൂടി മതിയായ വിശ്രമം എടുത്തശേഷം മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പാടുള്ളൂ.  ഈ കാലയളവിൽ വ്യക്തിക്ക് സമ്പർക്ക വിലക്ക് ഉണ്ടായിരിക്കും. 10 ദിവസം കഴിഞ്ഞുള്ള പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ നിലവിലെ ചികിത്സ തുടർന്നുകൊണ്ട് പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ആവർത്തിക്കേണ്ടതാണ്. 

ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്ന പക്ഷം ഈ വ്യക്തിയെ സി എഫ് എൽ ടി സി യിലേക്ക് മാറ്റുകയും തുടർചികിത്സ സി എഫ് എൽ ടി സി യിൽ നിന്നും തുടരാവുന്നതാണ്.  ചികിത്സാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിരീക്ഷണവും തുടർ ചികിത്സയും തുടർ സാമ്പിൾ പരിശോധനയും രോഗിക്ക് ലഭ്യമാക്കേണ്ടതാണ്.  ആന്റിജന്‍ ടെസ്റ്റ് ചെയ്ത് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ രോഗിയുടെ ചികിത്സ അവസാനിപ്പിക്കാം. ഈ വ്യക്തിക്ക്  ഏഴുദിവസം കൂടി സമ്പർക്ക വിലക്ക് ഉണ്ടായിരിക്കും.  രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എല്ലാവരും 14 ദിവസത്തെ സമ്പർക്ക വിലക്ക് അനുവര്‍ത്തിക്കേണ്ടാതണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്തനിവാരണ അതോറിട്ടി യോഗമാണ് മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

date