Post Category
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്് ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ ' പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ഗ്രൂപ്പുകള്‍ക്ക് ശിങ്കാരി മേളം പരിശീലനവും വാദ്യോപകരണങ്ങള്‍ നല്‍കലും' എന്നതിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് അംഗങ്ങള്‍ ഉളള ഗ്രൂപ്പ് ആയിരിക്കണം. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗങ്ങളുടെ ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 30 നകം കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994252561
date
- Log in to post comments