Skip to main content

ഐ.ടി.ഐ പ്രവേശനം

 

കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാനത്തെ 12 ഐ.ടി.ഐകളിലെ 13 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ ലഭിക്കുന്ന ട്രെയിനിക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. താത്പര്യമുള്ളവര്‍ www.labourwelfarefund.in എന്ന വെബ്‌സൈറ്റിലൂടെ സെപ്തംബര്‍ 28ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
 

date