പൊന്നാനിയില്‍ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി
പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 782.60 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി അടിയന്തരമായി സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി നടത്തുന്നതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചങ്ങരംകുളം - കുറ്റിപ്പാല ഉണ്ണിനമ്പൂതിരി റോഡ് ബി.എം.ബി.സി പ്രവൃത്തികള്‍ ചെയ്യുന്നതിനായി നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ഫണ്ടില്‍ നിന്ന് 6.65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫിഷറീസ് ഹാര്‍ബര്‍ വകുപ്പില്‍ നിന്ന് വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ വെളിയങ്കോട് ഗ്രാമം - ലക്ഷംവീട് കോളനി റോഡിനായി 32.10 ലക്ഷവും അയ്യോട്ടിച്ചിറ ആനപ്പടി റോഡിനായി 18.70 ലക്ഷവുമാണ് അനുമതിയായത്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ തെക്കേതട്ടുപറമ്പ് -വടക്കേത്തട്ട്പറമ്പ് റോഡിനായി 21.30 ലക്ഷവും വടക്കേത്തട്ട് പറമ്പ് - വെളിയങ്കോട് അതിര്‍ത്തി റോഡിനായി 3.90 ലക്ഷവും അനുവദിച്ചു. പുത്തന്‍പള്ളി കുഴപ്പുള്ളി ഗ്രൗണ്ട് റോഡിനായി 23.20 ലക്ഷവും പെരുമ്പടപ്പ് കുഴപ്പുള്ളി - അമ്പലക്കടവ് റോഡിനായി 18.40 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.
- Log in to post comments