Post Category
ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
താഴെക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ജന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ നിര്‍മാണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ പരിഹാരം കാണുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനുമാണ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വൈസ് പ്രസിഡന്റ് മറിയക്കുട്ടി തെക്കേക്കര അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി ഹൈദ്രസ് ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. സുലൈമാന്‍, കെ.കെ ശങ്കുണ്ണി, അഫ്‌സത്ത് ആലാലുക്കല്‍, സി.ഡി.എസ് പ്രസിഡന്റ് സാബിക്ക സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments