Post Category
ഇരുമ്പുഴി വടക്കുംമുറി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇരുമ്പുഴി വടക്കുംമുറി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച ആധുനിക കെട്ടിടം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിട്ടത്തില്‍ നാല് ക്ലാസ് മുറികളും ഓപ്പണ്‍ ഓഡിറ്റോറിയവും ശുചി മുറി സംവിധാനങ്ങളുമാണുള്ളത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, സി.കെ.ശിഹാബ്, പി.പി. ഹഫ്‌സത്ത്, പി.കെ.കുഞ്ഞിമോന്‍, രജനി മോഹന്‍ദാസ്, പ്രധാനധ്യാപിക ജമുന, പി.ടി.എ പ്രസിഡന്റ് പി.ബി.ബഷീര്‍, വൈസ് പ്രസിഡന്റ് നബീല്‍, എം.ടി.എ പ്രസിഡന്റ് ഷെറീന തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments