Post Category
പ്രോജക്ട് കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസിലോ സുവോളജിയിലോ ബന്ധപ്പെട്ട മേഖലയിലുള്ള ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ പ്രതിമാസവേതനം 24,040 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബര്‍ 23നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഇ-മെയില്‍ : fisheriespathanamthitta@yahoo.com ഫോണ്‍: 0468 2223134
date
- Log in to post comments