ജില്ല സഹകരണ ആശുപത്രി സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി ഓഫീസ് ഇലന്തൂര്‍ പാലച്ചുവട് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ആതുരസേവന രംഗത്ത് മിതമായ നിരക്കില്‍ നൂതന ചികിത്സാ സേവനം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ജില്ലാ സഹകരണ സംഘം ആശുപത്രിയുടെ ലക്ഷ്യം. നവംബര്‍ ആദ്യവാരത്തോടെ ജില്ലാ സഹകരണ ആശുപത്രി നാടിന് സമര്‍പ്പിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുളള ഓഫീസ് പ്രവര്‍ത്തനമാണ് ആരംഭിച്ചത്.
ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ രാജു എബ്രഹാം, അഡ്വ. കെ.യു. ജനീഷ് കുമാര്‍, മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, എസ്.ഇ.ഡബ്ല്യൂ.ഡബ്ല്യൂ.എഫ്.ബി ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍,സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ഡി സത്യന്‍, ആനി ഷിബി, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എസ്.നിര്‍മ്മലാ ദേവി, പി.ആര്‍ പ്രദീപ് , പി.കെ പ്രസന്നന്‍, എന്‍. സജികുമാര്‍, ഡയറക്ടര്‍മാരായ ഡോ. കെ.ജെ സുരേഷ്, ഡോ. പി.സി ഇന്ദിര, ഡോ.ഉഷ പുതുമന, പി.കെ ദേവാനന്ദ്, ജി.എംഗോപാലകൃഷ്ണന്‍, ആര്‍. തുളസീധരന്‍പിളള, സഹകരണ സംഘം സെക്രട്ടറി അലന്‍ മാത്യൂ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments