Skip to main content

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ വാര്‍ഡ് മാറ്റം; അപേക്ഷിച്ചവര്‍ ഹാജരാകണം 

 

കോവിഡ്  മൂലം ഓഫീസ് പ്രവര്‍ത്തനത്തില്‍ തടസപ്പെട്ടതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും വാര്‍ഡ് മാറ്റത്തിനും തിരുത്തലിനും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവരില്‍ ഹിയറിംഗിന് ഹാജരാകാന്‍ സാധിക്കാത്തവര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി സ്വയം ഒപ്പ് രേഖപ്പെടുത്തിയ ഫോറം നാലും താമസം, വയസ്, എന്നിവ തെളിയിക്കുന്ന രേഖകളുടെയും, ഇലക്ഷന്‍ ഐഡിന്റിറ്റി കാര്‍ഡ് ഉള്ളവര്‍ ആയതിന്റെയും പകര്‍പ്പ് സഹിതം ഈ മാസം 23 ന്  പകല്‍  അഞ്ച് മണിക്ക് മുമ്പായി പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസില്‍ നല്‍കാവുന്നതാണെന്ന് കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

date