Skip to main content

നവീകരിച്ച കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ്  മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു ജില്ലയിലെ ആദ്യത്തെ പൂര്‍ത്തീകരിച്ച കിഫ്ബി  പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കി: മുഖ്യമന്ത്രി

 

പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ കിഫ്ബി പദ്ധതിയായ മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡിന്റെ പുനരുദ്ധാരണം മികച്ച രീതിയില്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ച മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി പാതയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജില്ലയുടെ വളര്‍ച്ചയ്ക്ക് ഈ റോഡിന്റെ വികസനം വഴി ഒരുക്കും. ജില്ലയിലെ തന്നെ പ്രധാന കേന്ദ്രങ്ങളായ കോഴഞ്ചേരി, നാരങ്ങാനം, കടമ്മനിട്ട, മണ്ണാറക്കുളഞ്ഞി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന, ക്ഷേമ കാര്യങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിസന്ധിയിലും സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് എതിരെയുള്ള പ്രവര്‍ത്തനം നടക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ മുടക്കമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍

നിറവേറ്റുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. വീടില്ലാത്തവര്‍ക്ക് വീട്, സൗകര്യങ്ങളില്ലാതിരുന്ന വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം, ജലസംരക്ഷണം, റോഡുകളുടെ നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം, സുഭിക്ഷ കേരളം, നൂറുദിന കര്‍മ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

date