Skip to main content

തീര്‍ഥാടകര്‍ക്ക് ഉപദേശിക്കടവ് പാലം  ഗുണകരമാകും: മന്ത്രി ജി.സുധാകരന്‍ 

 

പരുമല പള്ളി, മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രം, പനയന്നാര്‍ കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഉപദേശിക്കടവ് പാലം ഗുണകരമാകുമെന്ന് പൊതുമരാമത്തു വകുപ്പ് ജി സുധാകരന്‍ പറഞ്ഞു. പാലം ശിലാസ്ഥാപന ചടങ്ങളില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ജില്ലയിലെ പ്രധാന നദികളായ പമ്പ, മണിമല എന്നീ നദികളുടെ സംഗമ സ്ഥലമാണ് പരുമല. പ്രളയ സമയത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നും ഒഴുകി എത്തുന്ന വെള്ളം കാരണം പരുമലയുടെ സമീപ ഗ്രാമങ്ങള്‍ ഭാഗീകമായി മുങ്ങി പോകുകയാണു പതിവ്. പാലം വരുന്നതോടുകൂടി അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നും സമീപ ഗ്രാമവാസികളുടെ രക്ഷാപ്രവര്‍ത്തനത്തിനു പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ 250ലേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

  മാത്യു.ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി ആര്‍ പണിക്കര്‍, സാലി മത്തായി, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (പാലങ്ങള്‍) പി ആര്‍ മഞ്ജുഷ, ചീഫ് എഞ്ചിനീയര്‍ (പാലങ്ങള്‍) എസ്.മനോ മോഹന്‍, അലക്‌സ് കണ്ണമല, സനല്‍കുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. പി.ഡബ്യുഡി ഇലക്ട്രോണിക്‌സ് വിഭാഗമാണ് വീഡിയോ കോണ്‍ഫറന്‍സിങ്  സംവിധാനം ക്രമീകരിച്ചത്.

 

date