Skip to main content

മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡ് അത്യാധുനിക  റോഡായി മാറി: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ 

റോഡുകളുടെ ഗട്ടറുകള്‍ നികത്തണമെന്ന ജനങ്ങളുടെ ആവശ്യമാണ് അത്യാധുനിക രീതിയിലുള്ള പുതിയ റോഡായി മാറിയിരിക്കുന്നതെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പോലും നടക്കുമോ എന്ന് കരുതിയ പലരും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. റോഡ് പണി ആരംഭിച്ചപ്പോഴാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ആളുകള്‍ മനസിലാക്കിയത്. വീണാ ജോര്‍ജ് എംഎല്‍എ കൂടെനിന്ന് പ്രവര്‍ത്തിച്ചതിനാലാണ് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡിന്റെ ഓരോ ഘട്ടത്തിലേയും എംഎല്‍എയുടെ ഇടപെടല്‍ പ്രശംസനീയമാണ്. ബിഎം ആന്‍ഡ് ബിസി റോഡുകള്‍ മാത്രമല്ല ഒപ്പം നിരവധി പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വികസനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കി വരുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

date