Skip to main content

ഗ്രേഡ്-2 പ്രൊബേഷന്‍ ഓഫീസര്‍ തസ്തിക അനുവദിച്ചു

 

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് പുതിയതായി ഗ്രേഡ്-2  പ്രൊബേഷന്‍ ഓഫീസര്‍ തസ്തിക അനുവദിച്ചു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട്, പ്രിസണ്‍ റൂള്‍സ് എന്നിവ പ്രകാരമുള്ള ചുമതലകളും മുന്‍ തടവുകാര്‍, തടവുകാരുടെ ആശ്രിതര്‍, ക്ഷേമ സ്ഥാപനങ്ങളിലെ മുന്‍ താമസക്കാര്‍ എന്നിവരുടെ പുനരാധിവാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ജില്ലയില്‍  ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. 

കുറ്റകൃത്യത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ജീവനം പദ്ധതി  ഉള്‍പ്പടെ  ജില്ലയില്‍ പുതിയതായി പല പരിപാടികളും നടപ്പിലാക്കി വരുന്ന സാഹചര്യവും കണക്കിലെടുത്ത് ഗ്രേഡ്-2 പ്രൊബേഷന്‍ ഓഫീസറുടെ തസ്തിക അനുവദിക്കുന്നതിന് ജില്ലാ  തല പ്രൊബേഷന്‍ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പ്രൊബേഷന്‍ ഓഫീസറുടെ രണ്ടില്‍ അധികം തസ്തിക ഉള്ള ജില്ലയില്‍ നിന്ന് തസ്തിക മാറ്റിയാണ് ജില്ലക്ക് പുതിയ തസ്തിക അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2 ആയി സി.എസ് സുരേഷ് കുമാര്‍ ചുമതലയേറ്റെടുത്തു. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍, ഗുരുതര പരുക്ക് പറ്റിയവര്‍ എന്നിവര്‍ക്കായുള്ള സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ  സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഏ.ഒ അബീന്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0468 232524

date